പാരീസ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് ഫുട്ബോള്‍ ടീം ക്യാപ്റ്റൻ കിലിയൻ എംബാപെ പ്രകീർത്തിക്കാൻ ശ്രമിച്ചപ്പോൽ സംഭവിച്ച നാക്കുപിഴ വൈറലായി. ഇന്ത്യയിൽ വിദേശ കളിക്കാരുടെ വർധിച്ചുവരുന്ന സാന്നിധ്യം ഉയർത്തിക്കാട്ടി, ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റനെ ഫ്രാൻസുകാരേക്കാളും നന്നായി ഇന്ത്യക്കാർക്കറിയാമെന്നും അദ്ദേഹം ഇന്ത്യയിൽ സൂപ്പർ ഹിറ്റാണെന്നുമായിരുന്നു പ്രധാനമന്ത്രി ഫ്രാൻസിൽ പറയാൻ ശ്രമിച്ചത്. എന്നാൽ കിലിയൻ എംബാപെയെ ‘കിലിയൻ മാപെ’ എന്നാണ് അദ്ദേഹം ഫ്രാൻസിലെ ഇന്ത്യക്കാരോട് സംസാരിക്കവേ പറഞ്ഞത്.
പ്രധാനമന്ത്രി കിലിയൻ എംബാപെയുടെ പേരു പറഞ്ഞപ്പോൾ ഗാലറിയിൽനിന്ന് വൻ ആരവമാണ് ഉയർന്നത്. പിന്നീടാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
അതേസമയം, ഫ്രാൻസിന്റെ പരമോന്നത പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ സമ്മാനിച്ചു. ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.