ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിന് തുടർച്ചയായി തെലങ്കാന േകാൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാവുന്നു. പാർട്ടി നിയമസഭാ കക്ഷിയെ ഭരണ കക്ഷിയായ ടി.ആർ.എസിൽ ലയിപ്പിക്കണമെന്ന ആവശ്യവുമായി വിമത എം.എൽ.എമാർ സ്പീക്കർക്ക് കത്ത് നൽകി.
സംസ്ഥാനത്തെ 19 കോൺഗ്രസ് എം.എൽ.എമാരിൽ 12 പേരും ടി.ആർ.എസിൽ ചേർന്നതിന് പിന്നാലെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പുതിയ നീക്കം. നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടി പദവി തന്നെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കോൺഗ്രസ്.
ആകെയുള്ള അംഗങ്ങളിൽ മൂന്നിൽ രണ്ട് പേരുടെ പിന്തുണയാണ് ലയനത്തിന് ആവശ്യമായത്. വിമത എം.എൽ.എമാരുടെ ആവശ്യം സ്പീക്കർ അംഗീകരിക്കുകയാണെങ്കിൽ സഭയിലെ കോൺഗ്രസ് കക്ഷിനില ആറിലേക്ക് ചുരുങ്ങും. അങ്ങനെ സംഭവിച്ചാൽ അസദുദ്ദീൻ ഉൈവസിയുടെ എ.ഐ.എം.ഐ.എമ്മിന് പിന്നിലാവും നിയമസഭയിൽ കോൺഗ്രസിൻെറ സ്ഥാനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംസ്ഥാനത്ത് കനത്ത പരാജയം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.