കാസർകോട്: തെലങ്കാനയിൽ ടിആര്‍എസ് എംഎല്‍എമാരെ വിലക്കെടുക്കാൻ ബിജെപി നീക്കങ്ങൾ നടത്തുന്നു എന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും. ഇടനിലക്കാരനെന്ന് പറയുന്ന "സ്വാമി"യെത്തേടി തെലങ്കാന പൊലീസ് കാസർക്കോട്ടെത്തി.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് ബി.ജെ.പിക്ക് എതിരെ ആരോപണം ഉന്നയിച്ചത്. എസ്.എന്‍.ഡി.പി നേതാവും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ വിലക്കെടുക്കാൻ ബി.ജെ.പി പദ്ധതിയിട്ടതായാണ് റാവു ആരോപിച്ചത്. ബന്ധപ്പെട്ട വീഡിയോ, ഓഡിയോ ക്ലിപുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ഓപറേഷന്‍ താമര എന്ന പേരിലുള്ള അട്ടിമറി ശ്രമം എം.എല്‍.എമാര്‍ തന്നെ അറിയിച്ചതോടെ പൊളിഞ്ഞതായും ഇതേ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് അന്വേഷണം തുഷാര്‍ വെള്ളാപ്പള്ളിയിലേക്കും തുഷാറുമായി ബന്ധമുള്ള കാസര്‍കോട് ജില്ലയിലെ ഒരു സ്വാമിയിലേക്കും നീണ്ടിരിക്കുന്നതെന്നാണ് വിവരം.എന്നാല്‍ ലോകല്‍ പൊലീസ് തെലങ്കാന പൊലീസ് എത്തിയതായ വിവരം ഇനിയും സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. സ്വാമി എന്നൊരാള്‍ ബിജെപിയുമായോ എസ്എന്‍ഡിപിയുമായോ ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരമാണ് ബിജെപിയുമായും എസ്എന്‍ഡിപിയുമായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.