മോത്തിഹരി (ബിഹാർ): കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ച് മാറ്റാൻ ലഖ്നോവിൽനിന്ന് അസമിലേക്ക് ട്രക്കിൽ കൊണ്ടുപോയ വിമാനം പാലത്തിനടിയിൽ കുടുങ്ങിയതിനെ തുടർന്ന് മോത്തിഹരിയിൽ വൻ ഗതാഗത കുരുക്ക് . ബിഹാറിലെ കിഴക്കെ ചമ്പാരൻ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് മോത്തിഹരിയിലെ പിപ്രകൊത്തി പാലത്തിനു കീഴിൽ ഗതാഗത തടസ്സം നേരിട്ടത്.
വിമാനത്തിന്‍റെ മുൻഭാഗം കടന്നുപോയെങ്കിലും പുറക് വശം പാലത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ട്രക് ഡ്രൈവർക്ക് പാലത്തിന്‍റെ ഉയരം കണക്കുകൂട്ടിയതിൽ പിഴവ് പറ്റിയതാണ് അപകടകാരണമെന്ന് എ.എസ്.പി രാജ് പറഞ്ഞു . ഗതാഗതക്കുരുക്കിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. പൊലീസ് ഉദ്യോഗസ്ഥരും മറ്റു ട്രക് ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ആന്ധ്രപ്രദേശിലെ ബപട് ലയിലും സമാനമായ സംഭവം നടന്നിരുന്നു. കൊച്ചിയിൽനിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോയ വിമാനമാണ് ആന്ധ്രയിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.