മധ്യപ്രദേശിൽ ട്രക്ക്​ ബസുമായി കൂട്ടിയിടിച്ച്​ എട്ട്​ അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു

ന്യൂഡൽഹി: മധ്യപ്രദേശിലെ ഗുണയിൽ ട്രക്ക്​ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട്​ അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു.  50 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ബുധനാഴ്​ച രാത്രിയിലാണ്​ സംഭവം.

തൊ​ഴിലാളികൾ മഹാരാഷ്​ട്രയിൽ നിന്ന്​ തങ്ങളുടെ സംസ്ഥാനമായ ഉത്തർപ്രദേശിലേക്ക്​ ട്രക്കിൽ യാത്ര ചെയ്യവെ ഗുണയിൽ വെച്ച്​ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.​ പരിക്കേറ്റവ​രെ തൊട്ടടുത്ത ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അതേസമയം ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധനാഴ്​ച രാത്രിയിലുണ്ടായ മറ്റൊരു അപകടത്തിൽ ആറ്​ അന്തർ സംസ്ഥാന തൊഴിലാളികൾക്കും​ ജീവൻ നഷ്​ടമായി. നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. തൊഴിലാളികൾ യു.പിയിൽ നിന്ന്​ കാൽനടയായി തങ്ങളുടെ സംസ്ഥാനമായ ബിഹാറിലേക്ക്​ പോകവെ നിയന്ത്രണം വിട്ട ബസ്​ ഇവരെ ഇടിച്ചിടുകയായിരുന്നു. 

Tags:    
News Summary - Truck collision in Madhya Pradesh kills at least 8 labourers, 50 injured -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.