ന്യൂഡൽഹി: ട്രക്ക് ഓടിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താൽ ഡ്രൈവർക്ക് പിഴ ചുമത്തി. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ട്രക്ക് ഓടിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് 1000 രൂപ പിഴ ചുമത്തുകയായിരുന്നു.
പ്രമോദ് കുമാർ സ്വയിൻ എന്നയാൾ ട്രക്ക് ഓടിക്കാനുള്ള പെർമിറ്റ് പുതുക്കാനായി ആർ.ടി ഓഫിസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രമോദിന്‍റെ പേരിൽ ഒരു ചെല്ലാൻ അടക്കാനുണ്ടെന്ന് ആർ.ടി ഓഫിസ് അറിയിക്കുകയായിരുന്നു. ഹെൽമറ്റില്ലാതെ ട്രക്ക് ഓടിച്ചുവെന്നാണ് കുറ്റം. പിഴത്തുക അടച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന് പെർമിറ്റ് അനുവദിച്ചത്.
'കഴിഞ്ഞ മൂന്നുവർഷമായി ട്രക്ക് ഓടിക്കുകയാണ്. കുടിവെള്ള വിതരണമാണ് ജോലി. പെർമിറ്റിന്‍റെ കാലാവധി അവസാനിച്ചപ്പോൾ പുതുക്കാൻ എത്തിയതായിരുന്നു ആർ.ടി ഓഫിസിൽ. എന്നാൽ ഒരു പിഴത്തുക അടക്കാനുണ്ടെന്നായിരുന്നു മറുപടി. ഹെൽമറ്റില്ലാതെ ട്രക്ക് ഓടിച്ചുവെന്നാണ് പരാതി' -പ്രമോദ് കുമാർ സ്വയിൻ പറഞ്ഞു.
അവർ അനാവശ്യമായി ആളുകളെ അപമാനിച്ച് പണം തട്ടിയെടുക്കുകയാണ്. ഇത്തരം തെറ്റുകൾ പരിഹരിക്കാൻ സർക്കാർതലത്തിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.