ഹൈദരാബാദ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കോവിഡിൽനിന്ന് മുക്തനാവാൻ പ്രാർഥനയും വഴിപാടുമായി കഴിയുകയും ഭക്ഷണം പോലും ഒഴിവാക്കി ഉപവാസമനുഷ്ഠിക്കുകയും ചെയ്ത ഇന്ത്യയിലെ ട്രംപ് ഭക്തൻ മരിച്ചു.
തെക്കൻ തെലങ്കാനയിലെ കോനേയ് ഗ്രാമത്തിലെ കർഷകനായ ബുസ കൃഷ്ണരാജുവാണ് ഞായറാഴ്ച ഉച്ചയോടെ ഹൃദയാഘാതം മൂലം മരിച്ചത്. തെൻറ ആരാധനാമൂർത്തിക്ക് കോവിഡ് ബാധിച്ചത് ബുസ കൃഷ്ണനെ മാനസികമായ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിെൻറ സുഹൃത്തുക്കൾ പറഞ്ഞു.
അദ്ദേഹം പല രാത്രികളിലും ഉറങ്ങിയിരുന്നില്ലെന്നും കഴിഞ്ഞ മൂന്നു നാല് ദിവസമായി ട്രംപിനു വേണ്ടി ഉപവാസവും പ്രാർഥനയുമായി കഴിയുകയായിരുന്നുവെന്നും സുഹൃത്തുക്കൾ അറിയിച്ചു.
ട്രംപിെൻറ കടുത്ത ഭക്തനായ ബുസ കൃഷ്ണ വീടിനടുത്തായി ട്രംപിെൻറ ആറടി ഉയരം വരുന്ന പൂർണകായ വിഗ്രഹം സ്ഥാപിച്ചിരുന്നു. ഈ പ്രതിമക്ക് നിത്യപൂജ നടത്തി പ്രാർഥിച്ചുവന്നിരുന്നു. വീടിെൻറ ചുവരുകളിൽ പലയിടത്തായി ട്രംപിെൻറ പേര് എഴുതി വച്ചിട്ടുണ്ട്.
നാല് വർഷം മുമ്പ് ഡോണൾഡ് ട്രംപ് സ്വപ്നത്തിൽ വന്നതോടെയാണ് ബുസ കൃഷ്ണ ട്രംപിെൻറ കടുത്ത ഭക്തനായതും ആരാധന തുടങ്ങിയതും. തെൻറ ചെറിയ വീട് ട്രംപിനുള്ള ആരാധനാലയമായി മാറ്റുകയായിരുന്നു ഇയാൾ. ബുസ കൃഷ്ണയുടെ ട്രംപ് ഭക്തിയിൽ അദ്ദേഹത്തിെൻറ ബന്ധുക്കൾ അസ്വസ്ഥരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.