ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താജ്മഹൽ സന്ദർശിക്കുേമ്പാൾ കൂടെ ഉത്ത ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകും. അതിനെന്താ? വിദേശ രാജ്യത്തലവൻമാർ ഇന്ത്യയിൽ വരുേമ്പാൾ ത ാജ് സന്ദർശിക്കുന്നതും ചിത്രമെടുക്കുന്നതും പതിവുള്ളതല്ലേ എന്നാണ് ചോദ്യമെങ്കിൽ അതിന് മറുപടിയുണ്ട്.
മുഗൾ ചരിത്രത്തോടും സ്മാരകങ്ങളോടും സംഘ്പരിവാറിനുള്ള ശത്രുത രൂപീകരണകാലം തൊട്ടേ പ്രസിദ്ധമാണ്. അധികാര ത്തിലെത്തിയ 2017ൽ തന്നെ ഉത്തർപ്രദേശ് വിനോദ സഞ്ചാര പട്ടികയിൽ നിന്നും ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ വെ ട്ടിയയാളാണ് യോഗി. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികളെത്തുന്ന താജ്മഹൽ പുറത്തായ പട് ടികയിൽ മഥുരയിലെയും ഗോരഖ്പൂരിലെയും ക്ഷേത്രങ്ങൾ ഇടം പിടിച്ചിരുന്നു.
അതുകൊണ്ടും തീർന്നില്ല, വിദേശങ്ങളിൽ നിന്നുള്ള ഉന്നതവ്യക്തികൾ ഇന്ത്യയിലെത്തുേമ്പാൾ താജ്മഹലിെൻറ ചെറുമാതൃക സമ്മാനമായി കൊടുക്കുന്ന രീതിയെ ബിഹാറിൽ ഒരു പ്രസംഗത്തിനിടെ യോഗി വിമർശിച്ചിരുന്നു. ഇത് ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്നായിരുന്നു യോഗിയുടെ വാദം. ചെറുമാതൃക നൽകുന്നതിനെ വിമർശിച്ച യോഗി വിദേശരാജ്യത്തലവനോടൊപ്പം യഥാർഥ താജ്മഹൽ തന്നെ സന്ദർശിക്കുേമ്പാൾ തീർച്ചയായും അതിൽ കൗതുകമുണ്ട്.
താജ്മഹലിനെ തിരസ്കരിക്കുന്നതിനെതിരെ പലകോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് 2017ൽ യോഗി താജ്മഹൽ സന്ദർശിച്ചിരുന്നു. ‘‘ആര് നിർമിച്ചതായാലും ഇതിനായി ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യൻ തൊഴിലാളികളുടെ ചോരയും വിയർപ്പും ആണെന്നായിരുന്നു’’യോഗിയുടെ അന്നത്തെ പ്രതികരണം.
താജ്മഹൽ സംരക്ഷണത്തിൽ വീഴ്ചവരുത്തിയെന്ന് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചിരുന്നു. ആഗ്ര പരിസരം മലിനമാകുന്നതിനെത്തുർന്ന് താജ്മഹലിെൻറ നിറത്തിൽ മാറ്റം വരുന്നുവെന്നും കണ്ടെത്തിയിരുന്നു. 2017-18 കാലത്തെ ഉത്തർപ്രദേശ് സർക്കാറിെൻറ ബജറ്റിലെ ‘‘നമ്മുടെ സംസ്കാരിക പൈതൃകം’’എന്ന പ്രത്യേകവിഭാഗത്തിലും താജ്മഹലിനെക്കുറിച്ച് യാതൊരു പരാമർശങ്ങളുമുണ്ടായിരുന്നില്ല.
യോഗി മാത്രമല്ല, താജ്മഹലിെൻറ പൈതൃകത്തെയും സംസ്കാരത്തെയും വക്രീകരിക്കുന്നതിനും അപമാനിക്കുന്നതിനും വേറെയും ബി.ജെ.പി നേതാക്കൾ മുന്നിലുണ്ടായിരുന്നു. താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന് അപമാനമാണെന്നായിരുന്നു ബി.ജെ.പി എം.എൽ.എ സംഗീത് സോമിെൻറ വാദം. ബി.ജെ.പി എം.പി വിനയ് കത്യാർ ഒരു പടികൂടി കടന്ന് താജ് മഹൽ ശിവക്ഷേത്രം ആയിരുന്നുവെന്നും പേര് തേജ് മന്ദിരം ആയിരുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു.
താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന വാദം ഉയർത്തിയവരിൽ പ്രമുഖൻ ഹിന്ദുത്വചരിത്രകാരനായ പി.എൻ ഓക് ആയിരുന്നു. ജയ്പൂര്‍ രാജാവായിരുന്ന ജയ് സിങ്ങില്‍ നിന്ന് തേജോ മഹാലയം, ഷാജഹാന്‍ സ്വന്തമാക്കുകയും മുംതാസിന്റെ ഖബറിടമാക്കുകയും ചെയ്തു ന്നായിരുന്നു ഓകിെൻറ വാദം. താജ് മഹൽ മുസ്ലീംകൾ നിർമിച്ചതെല്ലന്നും പരമതീർഥ രാജാവ് പണികഴിപ്പിച്ചതാണെന്ന സിദ്ധാന്തവുമായി ബി.ജെ.പി എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ അനന്ത കുമാർ ഹെഗ്ഡെയും രംഗത്തെത്തിയിരുന്നു.
താജ്മഹലിനെ മറ്റൊരു ബാബരിയാക്കാനും ചരിത്രത്തിെൻറ വക്രീകരണത്തിനായും സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാർ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അലഹബാദ് പ്രയാഗ്രാജും മുഗൾസരായി ദീൻ ദയാൽ ഉപാധ്യായ നഗറും ആക്കിയ യോഗിയുടെ ‘നാം വാപസി’ ആഗ്രയെയും നോട്ടമിട്ടിട്ടുണ്ട്. ആഗ്രയെ അഗ്രവൻ ആക്കാനുള്ള ആലോചനയിൽ യു.പി സർക്കാറെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ട്രംപുമൊത്ത് യോഗി താജ്മഹലിലെത്തുന്നത്.
നൂറ്റാണ്ടുകളെയും മാറിവന്ന ഋതുഭേദങ്ങളെയും ജയിച്ച അനശ്വരപ്രണയത്തിെൻറ നിത്യസ്മാരകം ഈ നുണപ്രചാരണങ്ങളെയും ജയിക്കാതിരിക്കില്ല. അല്ലെങ്കിലും പ്രണയത്തിെൻറ സ്മാരകം വെറുപ്പിെൻറ രാഷ്ട്രീയക്കാർക്ക് എങ്ങനെ പ്രിയപ്പെട്ടതാകാനാണ്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.