ചെന്നൈ: അണ്ണാ ഡി.എം.കെയിൽ ശശികല വിഭാഗത്തെ ഒതുക്കാൻ നീക്കം നടക്കുന്നതിനിടെ സമവായ ശ്രമവുമായി ടി.ടി.വി ദിനകരൻ രംഗത്ത്. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിയാൻ തയാറാണെന്ന് ദിനകരൻ വ്യക്തമാക്കി.
ശശികല ജനറൽ സെക്രട്ടറിയായി തുടരും. പാർട്ടി വിമത വിഭാഗത്തിന്‍റെ നേതാവായ മുൻ മുഖ്യമന്ത്രി ഒ. പന്നീർ ശെൽവത്തിന് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം കൈമാറാൻ തയാറാണെന്നും ദിനകരൻ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശശികലയുടെ കുടുംബം ഉൾപ്പെട്ട ‘മന്നാർഗുഡി സംഘ’ത്തിന്‍റെ എതിർപ്പ് വകവെക്കാതെയാണ് അണ്ണാ ഡി.എം.കെ ലയനത്തിന് ഒരു വിഭാഗം മന്ത്രിമാർ നീക്കം നടത്തുന്നത്. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയുടെയും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെയും ആശീർവാദത്തോടെയാണ് 14 മന്ത്രിമാർ തിങ്കളാഴ്ച രാത്രി ചർച്ച നടത്തിയത്.
ഒ. പന്നീർസെൽവം വിഭാഗവുമായി ലയന ചർച്ച നടത്താനും അതുവഴി തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞുവെച്ച പാർട്ടിയുടെ പേരും ചിഹ്നവും തിരിച്ചെടുക്കാനും യോഗത്തിൽ തീരുമാനമായി. ഒന്നിക്കണമെന്ന ഒ.പി.എസിൻെറ പ്രസ്താവനയെ മന്ത്രിമാർ സ്വാഗതം ചെയ്തിരുന്നു.
ഇരുവിഭാഗങ്ങളും ലയിച്ചാൽ മുഖ്യമന്ത്രി പദവി വീതം വെക്കാനാണ് സാധ്യത. എന്തായാലും തങ്ങളുെടയും പാർട്ടിയുടെയും ഭാവി ഭയക്കുന്ന ഇരുവിഭാഗത്തിെലയും മുതിർന്ന അംഗങ്ങൾ ദിനകരനെയും മന്നാർഗുഡി സംഘത്തെയും ഒഴിവാക്കിയുള്ള ലയന നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.