അമിത്​ ഷാ ജയിൽ പുള്ളിയെന്ന്​ സിദ്ധരാമയ്യ

ന്യഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ ‘മുൻ ജയിൽപുള്ളി’യെന്ന്​ വിശേഷിപ്പിച്ച്​ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. ട്വിറ്ററിലാണ്​ സിദ്ധാരമയ്യയുടെ പരിഹാസം.

 വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടകയുടെ മുഖ്യമന്ത്രി സ്​ഥാനാർഥിയായി മുൻ ജയിൽപുള്ളിയെ നാമനിർദേശം ചെയ്​തിരിക്കുന്നത്​​ മറ്റൊരു ജയിൽപുള്ളിയാണ്​. തനിക്കും ത​​​​െൻറ സർക്കാറിനും എതിരെയുള്ള അഴിമതി ആരോപണങ്ങൾക്കുള്ള തെളിവുകൾ ​ഹാജരാക്കാൻ അമിത്​ ഷാക്ക്​ കഴിയുമോയെന്നും’ സിദ്ധാ രാമയ്യ ട്വീറ്റ്​ ചെയ്​തു.

ഇന്നലെ മൈസൂരുവിൽ നടന്ന റാലിയിൽ അമിത്​ ഷാ സിദ്ധാരാമയ്യയെ അഴിമതിക്കാര​െനന്ന്​ വിളിച്ചിരുന്നു. ‘സിദ്ധാരാമയ്യ എന്നാൽ അഴിമതിയാണെന്നും അഴിമതിയെന്നാൽ സിദ്ധാരാമയ്യ ആണെന്നു’മായിരുന്നു അമിത്​ ഷായുടെ പ്രസ്​താവന​. 

കർണാടകയുടെ മുൻ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പ ഭൂമി കൈമാറ്റ കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായിരുന്നു. 2010ൽ ​സെഹ്​റാബുദ്ധീൻ വ്യാജ ഏറ്റുമുട്ടൽ കൊലയുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത്​ ആഭ്യന്തര മന്ത്രികൂടിയായിരുന്ന​ അമിത്​ ഷായെയും അറസ്​റ്റ്​ ചെയ്തിരുന്നു. 

Tags:    
News Summary - In tweet, Siddaramaiah reminds Amit Shah he was once a 'jailbird' - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.