ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റിെൻറ ഭാഗമായ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. 2.5 മില്യണ്‍ ഫോളോവർമാരുള്ള narendramodi_in എന്ന പേരിലുള്ള അക്കൗണ്ടാണ് ഇന്ന് പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടത്.
രാജ്യം ക്രിപ്റ്റോ കറന്‍സിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിറ്റ്കോയിൻ സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള നിരവധി ട്വീറ്റുകളാണ് ഹാക്കർമാർ ട്വിറ്ററിലിട്ടത്. അതേസമയം, ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്ന് വ്യക്തമാക്കുന്ന ട്വീറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെ വൈകാതെ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ നിയന്ത്രണം പുനഃസ്ഥാപിക്കുകയും വ്യാജ ട്വീറ്റുകള്‍ ഒഴിവാക്കുകയും ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല.
ഹാക്ക് ചെയ്യപ്പെട്ട കാര്യം അറിഞ്ഞിട്ടുണ്ടെന്നും അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ട്വിറ്റർ വക്താവ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂലൈയിൽ നിരവിധി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.