ഇന്ത്യൻ പെൺകുട്ടിയുടെ മോർഫിംഗ് ചിത്രം പോസ്റ്റു ചെയ്ത അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. പാകിസ്താൻ ഡിഫൻസ് എന്ന അക്കൗണ്ടാണ് ട്വിറ്റർ മരവിപ്പിച്ചത്. പാകിസ്താൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടല്ലെങ്കിലും രാജ്യത്തെ പ്രതിരോധ കാര്യങ്ങൾ ചർച്ച ചെയ്യുന്ന വെബ്സൈറ്റ് ആണ് ഇത്.
ഡൽഹി യൂണിവേഴ്സിറ്റിയിലെ മന:ശാസ്ത്ര വിദ്യാർഥിയായ കവാൽപ്രീത് കൗർ ആണ് ചിത്രത്തിൽ കാണുന്ന പെൺകുട്ടി. ഇന്ത്യയിലെ ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെയും മുസ്ലിംകൾക്കെതിരായ അക്രമങ്ങൾക്കെതിരെയും 2017 ജൂണിലാണ് കൗർ പോസ്റ്റിടുന്നത്.
ഇന്ത്യയിൽ ഒരു കൊളോണിയലിസ്റ്റ് സംവിധാനമാണ് നിലനിൽക്കുന്നതെന്ന തരത്തിൽ പിന്നീട് ഈ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തി പാകിസ്താൻ ഡിഫൻസ് പോസ്റ്റ് ചെയ്യുകയായിരുന്നു. പാകിസ്താനിൽ നിന്നുള്ളവരടക്കം ചിത്രത്തിൻറെ ആധികാരികത ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഈ അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കവാൽപ്രീത് കൗറും രംഗത്തെത്തിയതോടെയാണ് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.