ലണ്ടൻ: ഒരിക്കൽ കൂടി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി ബോളിവുഡ് നടിയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷനെ സന്ദർശിച്ച ക്രിക്കറ്റ് ടീമിൻെറ ഫോട്ടോ ബി.സി.സി.ഐ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വഹിച്ചിരുന്നു. ഇതിൽ അനുഷ്ക ഉൾപെട്ടതിനെ വിമർശിച്ച് ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ കായിക പ്രേമികൾ രംഗത്തെത്തി.
വിദേശ പരമ്പരക്കെത്തുമ്പോൾ ടീമംഗങ്ങൾ കുടുംബത്തെ ഒപ്പം കൂട്ടുന്നതിനെതിരെ ബി.സി.സി.ഐ ഈയടുത്ത് കടുത്ത നിലപാടെടുത്തിരുന്നു. മൂന്നാം ടെസ്റ്റ് കഴിയുന്നത് വരെ ഭാര്യമാരെയും കാമുകിമാരെയും അടുപ്പിക്കില്ലെന്ന് ക്രിക്കറ്റ് ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അനുഷ്ക ശർമ്മ ടീമംഗങ്ങൾക്കൊപ്പം ഹൈകമീഷൻ ഒാഫീസിലെത്തിയത്. ഹൈകമീഷനെ സന്ദർശിക്കുന്നതിനായി കോഹ്ലിക്കൊപ്പം ടീം ബസിലും അനുഷ്ക യാത്ര ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നു.
അതേസമയം ഉപനായകൻ അജിങ്ക്യ രഹാനെയെ ഫോട്ടോയിൽ തപ്പിയാൽ എറ്റവും അവസാനത്തിലാണ് കാണുന്നത്. അനുഷ്കയാകട്ടെ ഒത്ത മധ്യത്തിലും. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ഫോട്ടോയിൽ അനുഷ്കക്കെന്ത് കാര്യമെന്നും നടിയെ ടീമിലെടുത്തോയെന്നും സാമൂഹിക മാധ്യമങ്ങളിൽ ചോദ്യമുയർന്നു. അനുഷ്ക, സാക്ഷി ധോണി, റിതിക സാജ്ദെ (രോഹിത് ശർമ്മയുടെ ഭാര്യ), അയേഷ മുഖർജി (ശിഖർ ധവാൻറെ ഭാര്യ) എന്നിവർ ഏകദിന പരമ്പര നടക്കുന്ന സമയത്ത് ഇംഗ്ലണ്ടിലുണ്ടായിരുന്നു.
#TeamIndia members at the High Commission of India in London. pic.twitter.com/tUhaGkSQfe
— BCCI (@BCCI) August 7, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.