ന്യൂഡൽഹി: അനിൽ അംബാനിക്കുേവണ്ടി വിധി തിരുത്തിയ കേസിൽ മുൻ സുപ്രീംകോടതി ജീവനക്കാ രായ രണ്ടുേപരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. ടെലികോം കമ്പനിയായ എറിക്സണ് ഇന്ത ്യ നല്കിയ കോടതിയലക്ഷ്യ ഹരജിയില്‍ റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബ ാനി നേരിട്ട് ഹാജരാകണമെന്ന ജസ്റ്റിസ് റോഹിൻടണ്‍ നരിമാന് അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവ് കോടതി വെബ്ൈസറ്റിൽ പ്രസിദ്ധീകരിച്ചേപ്പാൾ ഹാജരാവേണ്ടതില്ല എന്ന് തിരുത്തുകയായിരുന്നു.
സംഭവം പിടിക്കപ്പെട്ട ഉടനെ പ്രതികളായ കോര്‍ട്ട് മാസ്റ്റർ മാനവ് ശർമ, അസിസ്റ്റൻറ് രജിസ്ട്രാര്‍ തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ ചീഫ് ജസ്റ്റിൻ രഞ്ജന്‍ ഗൊഗോയി പിരിച്ചുവിട്ടിരുന്നു. ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗൊഗോയി പിരിച്ചുവിടല്‍ ഉത്തരവില്‍ ഒപ്പുെവച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ചില അഭിഭാഷകര്‍ക്ക് എതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എറിക്സൺ നൽകിയ കേസിൽ മാർച്ച് 18ന് 458.77 കോടി രൂപ നൽകി അനിൽ അംബാനി ജയിൽശിക്ഷയിൽനിന്ന് ഒഴിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.