അഹമ്മദാബാദ്: ഗുജറാത്തിലെ ജംനാനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസിെൻറ എണ്ണസംസ്‌ക്കരണശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. എട്ടു കരാർ ജീവനക്കാർക്ക് പൊള്ളലേറ്റു.
വ്യാഴാഴ്ച രാവിലെ പെട്രോൾ നിർമ്മാണ യൂനിറ്റിലെ ഫളൂയിഡ് കാറ്റലിറ്റിക് ക്രാക്കിങ് യൂനിറ്റിലാണ്(എഫ്.സി.സി.യു) അപകടമുണ്ടായത്. ദിനംപ്രതി 6,60,000 ബാരൽ പെട്രോൾ സംസ്‌ക്കരിച്ചെടുക്കുന്ന യൂനിറ്റാണിത്. സാേങ്കതിക തരാറുകൾ മൂലം അറ്റകുറ്റപ്പണി നടന്നുവരികയായിരുന്നു.
ഡൊമസ്റ്റിക് താരിഫ് ഏരിയയിലുള്ള എണ്ണ സംസ്കരണശാലയിൽ തീപിടുത്തമുണ്ടായെന്നും കമ്പനിയുടെ അഗ്നിശമന വിഭാഗം തീയണച്ചതായും റിലയൻസ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. മരിച്ച ജീവനക്കാരുടെയോ പരിക്കേറ്റവരുടെയോ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.