ഗുവാഹത്തി: അസമിലെ എണ്ണക്കിണറിൽ തീപിടിത്തത്തിനിടെ കാണാതായ രണ്ടു അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. ഓയിൽ ഇന്ത്യ ലിമിറ്റഡിന് സമീപെത്ത ചതുപ്പുപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
14 ദിവസം മുമ്പാണ് ടിൻസൂകിയ ജില്ലയിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വാതകം ചോർന്നത്. ചൊവ്വാഴ്ച തീപിടിക്കുകയായിരുന്നു. വാതകചോർച്ച പരിഹരിക്കാനാകാത്തതിനാൽ തീ അണക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടു കിലോമീറ്റർ ദൂരെനിന്നുപോലും തീ കാണാം. എണ്ണകിണറിന് ഒന്നര കിലോമീറ്ററിനുള്ളിലെ ആറായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
അഗ്നി രക്ഷ സേനക്കൊപ്പം നാവികസേനയും സൈന്യവും സംസ്ഥാന സർക്കാരിെൻറ അഭ്യർഥന പ്രകാരം സ്ഥലത്തെത്തിയിരുന്നു. സിംഗപ്പൂരിൽ നിന്ന് എണ്ണക്കിണറിലെ ചോർച്ച അടക്കുന്നതിനായി വിദഗ്ധർ പുറപ്പെട്ടിട്ടുണ്ട്. വാതക ചോർച്ച പരിഹരിക്കാനായി എണ്ണക്കിണർ അടക്കുന്നതിന് നാലാഴ്ച വേണ്ടിവരുമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.