ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ഗോതമ്പ് പാടത്ത് രണ്ട് ദലിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഉന്നാവ് ജില്ലയിലുള്ള ബാബുറ ഗ്രാമത്തിലെ അസോഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഗോതമ്പ് പാടത്തിന് നടുവിലായി പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളും ബോധരഹിതരായി കിടക്കുന്നതായാണ് കണ്ടെത്തിയത്. മരിച്ച രണ്ട് പെൺകുട്ടികൾക്ക് വിഷബാധയേറ്റതായി ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ മൂന്നാമത്തെ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടികൾ കന്നുകാലികൾക്കുള്ള പുല്ലിനായി പാടത്തേക്ക് പോയതായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പെൺകുട്ടികൾ ആക്രമിക്കപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ജില്ലാ ആശുപത്രിയിലെത്തിയിട്ടുണ്ട്. അതേസമയം, സ്ഥിതി വിലയിരുത്തുന്നതിനായി ഒരു ഐ.ജിയും ഒരു ഡി.ഐ.ജി റാങ്ക് ഉദ്യോഗസ്ഥനും ലഖ്‌നൗവിൽ നിന്ന് പുറപ്പെട്ടു.
3 girls were found lying unconscious in their own farm in Asoha, Unnao Dist, today. 2 girls died at the hospital, one referred to District Hospital. As per initial info, the girls had gone to cut grass. The doctor states that there are symptoms of poisoning; probe on: SP Unnao pic.twitter.com/IJO4L7GtUk
— ANI UP (@ANINewsUP) February 17, 2021
''മൂന്ന് പെൺകുട്ടികളെയും അവരുടെ സ്വന്തം വയലിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. അവരിൽ രണ്ടുപേർ മരിച്ചു. ഒരാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വിഷബാധയേറ്റതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആളുകളുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേസ് അന്വേഷിച്ചുവരികയാണെന്നും'' ഉന്നാവോ എസ്.പി വ്യക്തമാക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.