ലഖ്‌നൗ (ഉത്തർ പ്രദേശ്): ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശ്വഹിന്ദു പരിഷത്, ഹിന്ദു ജാഗരൺ മഞ്ച് എന്നിവയുടെ ഭാരവാഹിയാണ് അഞ്ചൽ അർചാരിയ. ഗോ രക്ഷാ സമിതി അംഗവുമാണ് ഇയാൾ.
രണ്ടു പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. കസ്റ്റഡിയിലുള്ളവർ കന്യാസ്ത്രീകൾ അക്രമത്തിനിരയായ ട്രെയിനിൽ യാത്ര ചെയ്തവരല്ലെന്നും എന്നാൽ, സംഭവത്തിൽ പങ്കുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
മാർച്ച് 19 ന്, മലയാളിയടക്കമുള്ള കന്യാസ്ത്രീകളെയും ട്രെയിനിൽ കൂടെ യാത്ര ചെയ്യുന്നവരെയും ഉത്തർപ്രദേശിൽ ത്സാൻസിയിൽ വെച്ച് ഒരു സംഘം അഞ്ചു മണിക്കൂറോളം ബന്ദികളാക്കുകയായിരുന്നു. ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ പ്രവർത്തകർ ഋഷികേശിൽ നിന്ന് പഠന ക്യാമ്പ് കഴിഞ്ഞുവരുന്ന വഴി പൊലീസ് സാന്നിധ്യത്തിൽ കന്യാസ്ത്രീകളെ ആക്രമിക്കുകയായിരുന്നു. മതംമാറ്റാൻ നടക്കുന്നവർ എന്ന് ആരോപിച്ചാണ് സംഘം കന്യാസ്ത്രീകളെ തടഞ്ഞുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.