ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിൽ പാകിസ്താനിയായ ജയ്െശ മുഹമ്മദിെൻറ കമാൻഡർ ഉൾപ്പെടെ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായി 16 മണിക്കൂർ നീണ്ട ഏറ്റുമുട ്ടലിൽ മേജർ ഉൾപ്പെടെ നാലു സൈനികരും ഒരുപൊലീസുകാരനും കൊല്ലപ്പെട്ടു.
40 സി.ആർ.പി.എഫ് ജ വാന്മാരെ കൊലപ്പെടുത്തിയതിെൻറ സൂത്രധാരനായ ജയ്െശ കമാൻഡർ കമ്രാൻ, തീവ്രവാദി സംഘത്ത ിലേക്ക് ആളുകളെ റിക്രൂട്ട്ചെയ്യുന്ന പ്രദേശവാസിയായ ഹിലാൽ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞതായി സൈനിക വക്താവ് അറിയിച്ചു. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു. ബ്രിഗേഡ് കമാൻഡർ, ലഫ്. കേണൽ, ദക്ഷിണകശ്മീർ ഡി.െഎ.ജി അമിത്കുമാർ എന്നിവരുൾപ്പെടെ ഒമ്പതു സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്. പിൻഗ്ലാൻ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം.
വ്യാഴാഴ്ച സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യുവരിച്ച സ്ഥലത്തുനിന്ന് 12 കി.മീറ്റർ അകലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പുൽവാമ ചാവേർ ആക്രമണത്തിൽ കമ്രാെൻറ പങ്കിനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഒാഫിസർ പറഞ്ഞു.
ഡറാഡൂൺ സ്വദേശിയായ മേജർ വി.എസ്. ധോണ്ടിലാൽ, രാജസ്ഥാൻകാരനായ ഹവിൽദാർ ഷിയോ റാം, ഹരിസിങ് (ഹരിയാന), അജയ്കുമാർ (മീറത്ത്, യു.പി) എന്നിവരാണ് കൊല്ലപ്പെട്ട സൈനികർ. 33കാരനായ മേജർ ധോണ്ടിലാൽ 2011ലാണ് സൈന്യത്തിൽ ചേർന്നത്. വയറിനും കാലിനും വെടിയേറ്റ സൈനികരാണ് ആശുപത്രിയിലുള്ളത്. തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് പ്രദേശം സൈന്യം വളഞ്ഞത്.
തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ വെടിവെക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെയാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ജയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.