500 രൂപ മോഷ്​ടിച്ചുവെന്നാരോപിച്ച്​ യുവാവിനെ കഴുത്തറുത്ത്​ കൊന്നു; രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: 500 രൂപ മോഷ്​ടിച്ചുവെന്നാരോപിച്ച്​ 25കാരനെ അതിദാരുണമായി കൊലപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ വെർസോവ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം.

ശനിയാഴ്ച രാത്രി ഒരു മണിയോടെ വെർസോവ ഗ്രാമത്തിലെ ഗോമ ലെയിനിൽ മൃതദേഹം കണ്ടതായി​ പൊലീസിന്​ വിവരം ലഭിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. യുവാവിന്‍റെ കഴുത്തറുക്കുകയും നെഞ്ചിലും വയറിലും പുറത്തും പത്തിലധികം തവണ കുത്തേൽക്കുകയും ചെയ്​തിരുന്നു.

യുവാവിന്‍റെ കൈയിലെ ടാറ്റൂ ഉപയോഗിച്ച്​ മരിച്ചയാളെ പൊലീസ്​ തിരിച്ചറിഞ്ഞു. വെർ​സോവ ഗ്രാമത്തിലെ തന്നെ 25കാരനായ വിക്രം നിഷാദാണ്​ മരിച്ചത്​.

മയക്കുമരുന്ന്​ വാങ്ങുന്നതിനായി വിക്രം പ്രതികളിൽ ഒരാളിൽനിന്ന്​ 500 രൂപ മോഷ്​ടിച്ചതായും ഇതുമായി ബന്ധപ്പെട്ട്​ വഴക്കുണ്ടായതായും ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ എട്ടുമണിക്കൂറിനുള്ളിൽ രണ്ടു പ്രതികളെയും പൊലീസ്​ കണ്ടെത്തുകയായിരുന്നു. 25കാരനായ സന്ദീപ്​ റായ്​യും 50കാരനായ ഗനശ്യം ദാസുമാണ്​ അറസ്റ്റിലായത്​.

ഇരുവരും കുറ്റം സമ്മതിച്ചു. ശനിയാഴ്​ച രാത്രി വഴിയിൽ നിഷാദിനെ കാണുകയും കത്തി ഉപയോഗിച്ച്​ മർദിക്കുകയുമായിരുന്നുവെന്ന്​ ഇരുവരും മൊഴി നൽകി. കൊലപാതകത്തിന്​ ശേഷം ഇരുവരും ഒളിവിൽ പോകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കു​െമന്ന്​ പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Two kill man for robbing Rupees 500 from them, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.