ന്യൂഡൽഹി: മധ്യപ്രദേശിലെ മന്ദ്സൗറിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. കേസിൽ വിചാരണ നടത്തിയ പ്രത്യേക കോടതിയാണ് പ്രതികളായ ഇർഫാൻ, ആസിഫ് എന്നിവർക്ക് വധശിക്ഷ വിധിച്ചത്. സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിൽ റെക്കോർഡ് വേഗത്തിലാണ് കേസിെൻറ വിചാരണ പൂർത്തിയാക്കിയത്.
ജൂൺ 26നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിന് പുറത്ത് പിതാവിനെ കാത്ത് നിൽക്കുകയായിരുന്ന രണ്ടാം ക്ലാസുകാരിയെ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു. പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായിരുന്നു.
സംഭവം നടന്ന് 24 മണിക്കൂറിനകം സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് മധ്യപ്രദേശ് സർക്കാറിനെതിരെ വൻ ജനരോഷവും ഉയർന്നു. 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.