കശ്​മീരിൽ ഏറ്റുമുട്ടൽ; രണ്ട്​ ഭീകരർ കൊല്ലപ്പെട്ടു

കശ്​മീർ: ​കിഴക്കൻ കശ്​മീരിലെ അനന്ത്​​നാഗ്​ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരർ കൊല്ലപ്പെട്ടു. കിഴക്കൻ കശ്​മീരിലെ ദൂരു മേഖലയിലാണ്​ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള വെടിവെപ്പ്​ ഉണ്ടായത്​. രാത്രി മുഴുവൻ നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിച്ചതായും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞതായും പൊലീസ്​ വക്​താവ്​ അറിയിച്ചു.

അനന്ത്​​നാഗ്​ പൊലീസും 19ഒാളം രാഷ്​ട്രീയ റൈഫിൾസ്​ സേനയും സി.ആർ.പി.എഫും സംയുക്​തമായി നടത്തിയ ഒാപറേഷ​​െൻറ ഭാഗമായി ദൂരുവിലെ പൊലീസ്​ സ്​റ്റേഷൻ  സ്ഥിതി ചെയ്യുന്ന ഷിശ്​ടർഗാം പ്രദേശത്ത്​ തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ പ്രദേശത്ത്​ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതോടെയാണ്​ ഏറ്റുമുട്ടലുണ്ടായത്​. എ.കെ47ഉം ഗ്രനേഡുകളും പ്രദേശത്ത്​ നിന്നും കണ്ടെടുത്തിട്ടുണ്ട്​.

Tags:    
News Summary - Two militants killed in encounter with security forces in Kashmir’s Anantnag-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.