ലഖിംപുർ ഖേരി: നാലു കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിൽ. കേസിൽ പ്രതികളായ ഗുർവീന്ദർ സിങ്, വിചിത്ര സിങ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പ്രതിഷേധറാലിക്കിടെ വാഹനം കർഷകർക്കുനേരെ ഇടിച്ചുകയറ്റിയാണ് നാലു കർഷകരെ കൊന്നത്. തുടർന്ന് നടന്ന ആക്രമണത്തിൽ വാഹനത്തിലെ ഡ്രൈവറും പ്രാദേശിക മാധ്യമപ്രവർത്തകനും അടക്കം നാലുപേർ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.