ലഖ്നോ: ഉത്തർപ്രദേശിൽ മുസ്ലിം യുവാക്കളെ വിവസ്ത്രരാക്കി മർദിച്ച് ഹിന്ദുത്വവാദികൾ. ഉത്തർപ്രദേശിലെ കുഷിനഗറിലാണ് സംഭവം. യുവാക്കളെ ബെൽറ്റും വടിയും ഉപയോഗിച്ച് മർദിക്കുന്നതിന്റെയും വിവസ്ത്രരാക്കി കുളത്തിൽ നിർത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവാക്കളെ മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഹിന്ദു യുവവാഹിനിയുമായി ബന്ധമുള്ളവരാണ് പ്രതികളെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യു.പി സർക്കാരിനെ രൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന വാദങ്ങൾ നിലനിൽക്കെ വീഡിയോ വ്യക്തമാക്കുന്നത് സംസ്ഥാനത്തിൻ്റെ ക്രമസമാധാന നിലയുടെ ദുരവസ്ഥയാണെന്നാണ് സമൂഹമാധ്യങ്ങളിൽ ഉയരുന്ന വിമർശനം. അതേസമയം യുവാക്കളുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നാല് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.