50 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടു പേർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ

മുംബൈ: 50 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മഹാരാഷ്ട്രയിൽ രണ്ടു പേരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ സാവന്ത്‌വാഡിയിൽ നിന്നുള്ള കിഷോർ ജാദവ്, ദീപക് ജാദവ് എന്നിവരാണ് അറസ്റ്റിലയത്.

നവംബർ എട്ടിന് ഇരുവരും അന്വേഷണത്തിന് ഹാജരായപ്പോഴാണ് ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ ഹർഷവർധൻ സബലെയുടെ സഹായികളാണ് ഇരുവരും. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം നവംബർ 11 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

2014 നവംബറിൽ ഹർഷവർധൻ സബലെ എന്നയാൾ പരാതിക്കാരനായ ചിരാഗ് ഷായെ സമീപിച്ച് ഇന്റർനെറ്റിലൂടെ കുറഞ്ഞ ബാൻഡ്‌വിഡ്‌ത്തിൽ വോയ്‌സ്/വീഡിയോ കോളുകൾ ചെയ്യാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യ താൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുകയായിരുന്നു.

ഐ.പി.ഒ യിൽ ലിസ്റ്റ് ചെയ്യേണ്ടതിനാൽ തനിക്ക് സാമ്പത്തിക ആവശ്യമുണ്ടെന്ന് ഹർഷവർധൻ സബലെ ഇരയെ വിശ്വസിപ്പിക്കുകയും ആദ്യഘട്ടത്തിൽ ഒരു കോടിയിലേറെ രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് നിരവധി തവണ പണം കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു.

2022 ഡിസംബറിൽ പരാതിക്കാരന് അനുകൂലമായി ആർബിട്രൽ വിധി വന്നെങ്കിലും ഹർഷവർധൻ തുക നൽകിയില്ല. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.  

Tags:    
News Summary - Two persons arrested in Maharashtra in a financial fraud case of Rs 50 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.