ന്യൂഡൽഹി: സംശയമെല്ലാം തെളിവല്ലെന്ന് ഡൽഹി പ്രത്യേക േകാടതി. വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേർത്ത മൗജ്പുർ സ്വദേശികളായ ഇംറാൻ, ബാബു എന്നിവർക്ക് ജാമ്യം അനുവദിച്ചാണ് സ്പെഷൽ കോടതി ജഡ്ജി അമിതാഭ് റാവത്ത് ഇൗ പരാമർശം നടത്തിയത്.
ക്രിമിനൽ കുറ്റം ചുമത്തുേമ്പാൾ വസ്തുതാപരമായ തെളിവുകൾ വേണം. അനുമാനങ്ങൾ തെളിവുകളായി ഉപയോഗപ്പെടുത്തരുതെന്നും കോടതി പരാമർശിച്ചു. കൊലപാതകമടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
പൊലീസ് ഒരു ഭാഗത്ത് മാത്രം അന്വേഷണം കേന്ദ്രീകരിക്കുന്നതായി കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.