ഉമർ ഖാലിദിനു നേരെ വധശ്രമം: രണ്ടു പേർ കൂടി പിടിയിൽ

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിനെ ആക്രമിച്ച സംഭവത്തിൽ രണ്ടു​േപരെക്കൂടി ഡൽഹി പൊലീസ്​ സ്​പെഷ്യൽ സെൽ പിടികൂടി. 

അക്രമണത്തിൽ പ​ങ്കുണ്ടെന്ന്​ രണ്ടുപേർ കുറ്റസമ്മമതം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹരിയാന സ്വദേശികളായ ഇരുവരും ആക്രമണത്തിൽ പങ്കാളികളാണോ എന്നതും പ്രേരണ എന്താണെന്നതും അന്വേഷിക്കും. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പൊലീസ്​ പുറത്തു വിട്ടിട്ടടില്ല. 

കോൺസ്​റ്റിറ്റ്യൂഷൻ ക്ലബ്​ ഒാഫ്​ ഇന്ത്യക്ക്​ മുന്നിൽ വച്ചായിരുന്നു ഉമർ ഖാലിദിന്​ നേരെ ആക്രമണം നടന്നത്​. തോക്ക​ുകൊണ്ട്​ വെടിവെക്കുകയായിരുന്നു. എന്നാൽ പരിക്ക്​ പ​റ്റാതെ ഉമർ ഖാലിദ്​ രക്ഷപ്പെട്ടു. 


 

Tags:    
News Summary - Two Persons in Police Custody In Connection With Umar Khalid Attack - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.