13കാരിയെ വിവാഹം കഴിപ്പിച്ച പൂജാരിമാരടക്കം തമിഴ്നാട്ടിൽ അറസ്റ്റിൽ

ചെന്നൈ: 13കാരിയെ വിവാഹം കഴിപ്പിച്ച കേസിൽ രണ്ട് ക്ഷേത്ര പൂജാരിമാർ അറസ്റ്റിലായി.കടലൂർ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാരാണ് അറസ്റ്റിലായത്. പൂജാരിമാരുടെ സെക്രട്ടറി ഹേമസബേശ ദീക്ഷിതർ, വിജയബാല ദീക്ഷിതർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹേമസബേശ ദീക്ഷിതര്‍ എന്നയാളുടെ മകളെ, വിജയബാല ദീക്ഷിതരുടെ മകൻ ജ്ഞാനശേഖരനാണ് വിവാഹം കഴിപ്പിച്ച് നൽകിയത്. കേസിൽ, ജ്ഞാനശേഖരൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

2021 ജനുവരിയിലാണ് സംഭവം നടന്നത്. അന്ന് 17 വയസ്സായിരുന്നു ജ്ഞാനശേഖരന് പ്രായം. സാമൂഹികക്ഷേമ വകുപ്പ് അധികൃതരാണ് സംഭവത്തിൽ കടലൂർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനായി ക്ഷേത്ര പരിസരത്തെത്തിയ പൊലീസിനെതിരെ ദീക്ഷിതർ സമുദായക്കാർ പ്രതിഷേധം ഉയർത്തിയെങ്കിലും പിന്നീട് പിൻവാങ്ങി.

നേരത്തെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ക്ഷേത്രത്തിലെ 23കാരനായ പൂജാരി അറസ്റ്റിലായിരുന്നു.

Tags:    
News Summary - Two priests among three arrested for minor’s marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.