ദിസ്പൂർ: അസമിലെ മൃഗശാലയിൽനിന്നും രക്ഷപ്പെട്ട് ജനവാസ കേന്ദ്രത്തിലെത്തിയ രണ്ട് കാണ്ടാമൃഗങ്ങൾ അധികൃതർക്ക് തലവേദനയായി. ഒരു കാണ്ടാമൃഗത്തിനെ പിടികൂടി തിരികെ മൃഗശാലയിലെത്തിക്കാനായെങ്കിലും മറ്റൊന്ന് ഇപ്പോഴും ജനവാസ കേന്ദ്രത്തിൽ തുടരുകയാണ്. മൃഗശാലയിൽനിന്നും പുറത്തിറങ്ങിയ കാണ്ടാമൃഗങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ദരങ് ജില്ലയിലെ ദൽഗോൺ നഗരത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. കിഴക്കൻ, ദക്ഷിണ ആഫ്രിക്കയിൽനിന്നുള്ള കറുത്ത കാണ്ടാമൃഗങ്ങളാണ് മൃഗശാലയിൽനിന്നും രക്ഷപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണിത്.
ഇതുവരെ പിടികൂടാൻ സാധിക്കാത്ത കാണ്ടാമൃഗം ദൽഗോണിലെ ഒരു ഗ്രാമത്തിലെ ചെളിക്കുണ്ടിൽ നിലയുറപ്പിച്ചിരിക്കുകയാണ്. കാണ്ടാമൃഗത്തെ തിരികെ മൃഗശാലയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കഴിഞ്ഞ മാസം ഇൻഡോറിൽ മൃഗശാലയിൽനിന്നും രക്ഷപ്പെട്ട പുള്ളിപ്പുലി ജനവാസ കേന്ദ്രത്തിലെത്തുകയും രണ്ട് കുട്ടികളടക്കം നാലു പേരെ ആക്രമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.