കശ്മീർ: അതിർത്തി കടന്ന് രണ്ട് പാകിസ്താനി പെൺകുട്ടികൾ ഇന്ത്യയിലെത്തി. 17കാരിയായ ലൈബ സബൈറും, സഹോദരി 13കാരിയായ സന സബൈറുമാണ് പാക് അധീന കശ്മീർ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. പൂഞ്ചിലാണ് സംഭവം. അബ്ബാസ്പൂർ സ്വദേശികളാണിവർ.
ഞായറാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടികൾ അതിർത്തി കടന്നത് നിയന്ത്രണരേഖയിൽ ഡ്യൂട്ടിയിലെ സൈനികരുടെ ശ്രദ്ധയിൽപ്പെട്ടു. അവരെ തടഞ്ഞ് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അതിർത്തി കടന്നത് അറിഞ്ഞില്ലെന്നാണ് അവർ പറഞ്ഞ മറുപടിയെന്ന് സൈനിക വക്താവ് വെളിപ്പെടുത്തി. ഇവരെ സുരക്ഷിതമായി മടക്കി അയക്കാൻ നടപടി തുടങ്ങി.
അതിനിടെ, പൂഞ്ച്, കഠ്വ ജില്ല അതിർത്തിയിലെ സൈനിക പോസ്റ്റുകൾക്കുനേരെ ഞായറാഴ്ചയും പാക് ഷെല്ലാക്രമണം തുടർന്നു. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ആക്രമണം തുടങ്ങിയത്. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പ്രകോപനം പാകിസ്താൻ തുടരുകയാണെന്ന് സൈനിക വക്താവ് പ്രതികരിച്ചു. പൂഞ്ച് ജില്ലയിലെ ബാലാക്കോട്ടിലും കഠ്വയിലെ ഹിരാനഗറിലുമാണ് ആക്രമണം. ശനിയാഴ്ച രാത്രി 10.15ഓടെയും വെടിവെപ്പുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.