ഒരു പെൺകുട്ടിയെ പ്രണയിച്ചു; 10ാം ക്ലാസ്​ വിദ്യാർഥികൾ പരസ്​പരം തീകൊളുത്തിക്കൊന്നു

ഹൈദരാബാദ്​: കൗമാര പ്രണയത്തിന്​ തെലങ്കാനയിൽ രണ്ട്​ രക്​തസാക്ഷികൾ. തെലങ്കാനയിലെ ജാഗിറ്റലിലാണ്​ 10ാം ക്ലാസ്​ വിദ്യാർഥികൾ പ്രണയത്തി​​​െൻറ പേരിൽ പരസ്​പരം തീകൊളുത്തി മരിച്ചത്​. ഒരേ പെൺകുട്ടിയെ പ്രണയിക്കുന്നുവെന്ന്​ ക​െണ്ടത്തിയതിനെ തുടർന്നാണ്​ ഇരുവരും തീ ​െകാളുത്തി മരിച്ചത്​. ഞായറാഴ്​ച രാത്രി 7.30 ഒാടെയാണ്​ സംഭവം. രണ്ടു കുട്ടികളും ഹൈദരാബാദ്​ ടൗണിലെ വിജനമായ പ്രദേശത്ത്​ എത്തി മദ്യപിച്ചു. തുടർന്ന്​ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച്​ പരസ്​പരം തീ കൊളുത്തുകയായിരുന്നു.

തീപടർന്നു പിടിച്ചതോടെ കുട്ടികൾ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. അതുവഴി കടന്നുപോയ വഴിയാത്രക്കാരൻ കുട്ടികളുടെ നിലവളി കേട്ട്​ സംഭവ സ്​ഥലത്തെത്തുകയും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുട്ടികളിലൊരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. 85 ശതമാനത്തിലേറെ പൊള്ളലേറ്റ മറ്റേയാൾ അർധരാത്രിയോ​െട മരണത്തിന്​ കീഴടങ്ങി.

ഇരുവരും ഒരു പെൺകുട്ടിയെ പ്രണയിച്ചതാണ്​ സംഭവത്തിനിടയാക്കിയതെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിനു പിന്നിൽ മൂന്നാമതൊരാൾ കൂടിയുണ്ടെന്ന്​ കുട്ടികളുടെ കുടുംബക്കാർ ആരോപിക്കുന്നതായും പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Two Telangana boys set ablaze over love same girl - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.