ജമ്മു: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ രണ്ട് ലശ്കറെ ത്വയ്യിബ തീവ്രവാദികൾ പിടിയിൽ. ആയുധധാരികളായ ലശ്കറെ ത്വയ്യിബ തീവ്രവാദികളെ തുക്സാൻ ഗ്രാമവാസികൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
റിയാസി ജില്ലയിൽ അടുത്തിടെ നടന്ന നാടൻ ബോംബ് സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനായി കരുതുന്ന രജൗരി ജില്ലക്കാരനായ ലശ്കർ കമാൻഡർ താലിബ് ഹുസൈൻ, പുൽവാമ ജില്ലക്കാരനായ ഫൈസൽ അഹമ്മദ് ദർ എന്നിവരാണ് ഞായറാഴ്ച പിടിയിലായത്. രണ്ട് എ.കെ 47 തോക്കുകളും ഏഴ് ഗ്രനേഡുകളും ഒരു പിസ്റ്റളും ഇവരിൽനിന്ന് കണ്ടെടുത്തതായി ജമ്മു എ.ഡി.ജി.പി അറിയിച്ചു. താലിബ് ഹുസൈനെ പിടികൂടുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തീവ്രവാദികളെ പിടികൂടിയ ഗ്രാമവാസികളെ അഭിനന്ദിച്ച ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഞ്ചുലക്ഷവും ഡി.ജി.പി ദിൽബഗ് സിങ് രണ്ട് ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചു.
രണ്ട് ലശ്കറെ ത്വയ്യിബ തീവ്രവാദികൾ പിടിയിലായി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും രണ്ടുപേർ കൂടി പിടിയിലാവുന്നത്. പാംപോറിലെ ഷാർ ഷാലി ഖ്രൂ നിവാസിയായ നവീദ് ഷാഫി വാനി, അതേ ജില്ലയിലെ കദ്‌ലബാലിൽ താമസിക്കുന്ന ഫൈസാൻ റാഷിദ് തെലി എന്നിവരാണ് നേരത്തെ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.