കശ്മീരിലെ ബാരാമുല്ലയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ബാരാമുല്ല: ജമ്മു കശ്മീരിലെ ബാരാമുല്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ബാരാമുല്ലയിലെ വാണിഗ്രാം പയീൻ ക്രീരി മേഖലയിലാണ് സംഭവം.

സ്ഫോടകവസ്തുക്കളും എ.കെ 47, പിസ്റ്റൽ അടക്കം ആയുധങ്ങളും സേന പിടിച്ചെടുത്തിട്ടുണ്ട്. വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.

മേയ് രണ്ടിന് പാകിസ്താനിൽ നിന്ന് രാജ്യാന്തര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു പേരെ സുരക്ഷാസേന വധിച്ചിരുന്നു. രാജസ്ഥാനിലെ ബാർമർ വാല സൈനിക പോസ്റ്റിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.

ഗദർറോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മൂന്നു കിലോഗ്രാം ലഹരിമരുന്ന് പിടികൂടുകയും ചെയ്തു.

Tags:    
News Summary - Two terrorists neutralised in Baramulla encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.