ലഖ്നോ: ദുർമന്ത്രവാദം ചെയ്ത് രണ്ടുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാസർപുർ ഗ്രാമത്തിലാണ് സംഭവം.
രണ്ടുവയസുകാരനായ ശിവയെ പിതാവിന്‍റെ സഹോദരനും ഭാര്യയും മകളും ചേർന്നാണ് കൊലപ്പെടുത്തിയത്.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതികളിലൊരാൾ അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. പിന്നീട് ഗോതമ്പുപൊടി ഇട്ടുവെക്കുന്ന പാത്രത്തിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തന്‍റെ സഹോദരൻ രാംസൂറത്തും ഭാര്യയുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുട്ടിയുടെ പിതാവ് ഗ്യാൻ സിങ് ആരോപിച്ചു. ദുർമന്ത്രവാദമാണ് കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം പൊലീസിൽ പറഞ്ഞു. തുടർന്ന് പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ആറുമാസം മുമ്പ് തന്‍റെ ചെറുമകനായ ഒന്നരവയസുകാരനെ ദുർമന്ത്രവാദത്തിനായി ഗ്യാൻ സിങ്ങും ഭാര്യയും കൊലപ്പെടുത്തിയെന്ന് രാംസൂറത്ത് പൊലീസിനോട് പറഞ്ഞു. ഗ്യാൻ സിങ്ങിന്‍റെ പരാതിയിലും െപാലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.