ഉന: ഗുജറാത്തിലെ ഉനയിൽ ഉയർന്ന ജാതിക്കാരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ദലിത് യുവാക്കളായ രമേശ് സർവയ്യക്കും അശോക് സർവയ്യക്കും നേരെ രണ്ടു വർഷത്തിനുശേഷം വീണ്ടും ആക്രമണം. നേരത്തെ കേസിൽ ആരോപണ വിധേയനായി ജയിലിൽ അടക്കപ്പെട്ട കിരൺ സിങ് ദർബാർ ആണ് ജാമ്യത്തിലിറങ്ങിയ സമയത്ത് വീണ്ടും ഇവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കേസിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്ന് രേമശ് സർവയ്യ പറഞ്ഞു.
2016 ജൂണിൽ ചത്ത പശുവിെൻറ തോൽ ഉരിക്കുേമ്പാൾ കെട്ടിയിട്ട് തല്ലിയ കുടുംബാംഗങ്ങൾ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിെൻറ ഒരുക്കങ്ങൾക്കായി ഉന ടൗണിൽനിന്നും സാധനങ്ങൾ വാങ്ങി മോട്ട സമാധിയല എന്ന സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ബാലു, അശോക്, രമേശ്, വാസ്റാം എന്നിവർ. രമേശും അശോകും സഞ്ചരിച്ച മോേട്ടാർ സൈക്കിളിനെ പിന്തുടർന്ന് കിരൺ സിങ് ദർബാറും സംഘവും ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുള്ളവർ പറഞ്ഞു. സംഭവത്തെ തുടർന്ന് തങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും കിരൺ സിങ്ങിനെതിരെ കേസ് എടുത്തതായും രമേശ് സർവയ്യ പറഞ്ഞു.
2016 ജൂണിലാണ് ഉനയിൽ നാല് ദലിത് യുവാക്കെള ഉയർന്ന ജാതിയിൽപെട്ടവർ ആക്രമിച്ചത്. ദലിതരോടുള്ള ഉയർന്ന ഹിന്ദു ജാതിക്കാരുടെ മനോഭാവത്തിൽ മാറ്റമില്ലാത്തതിനാലാണ് ഇവരുടെ കുടുംബം ഒന്നടങ്കം മതംമാറാൻ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.