ലഖ്നോ: ഉത്തർപ്രദേശ് ലഖ്നോവിലെ ബക്ഷി കാ താലബ് എയർബേസിൽനിന്ന് ജോധ്പുർ എയർബേസിലേക്ക് കൊണ്ടുപോയ മിറാഷ് യുദ്ധ വിമാനത്തിന്‍റെ ടയർ അജ്ഞാതർ മോഷ്ടിച്ചതായി പരാതി. ട്രക്കിൽ മിലിട്ടറി ഉപകരണങ്ങളുമായി പോകുന്നതിനിടെയാണ് സംഭവം. ലഖ്നോവിലെ ഷഹീദ് പാതയിൽ നവംബർ 27ന് രാത്രിയാണ് മോഷണം.
ബക്ഷി കാ താലബ് എയർബേസിൽനിന്ന് സൈനിക ഉപകരണങ്ങൾ ട്രക്കിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവമെന്ന്് ട്രക്ക് ഡ്രൈവർ ഹേം സിങ് രാവത്ത് പറഞ്ഞു.
ഷഹീദ് പാതയിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഈ അവസരം മുതലാക്കി സ്കോർപിയോയിൽ എത്തിയവരാണ് മോഷണം നടത്തിയത്. ടയറുകൾ കെട്ടിവെച്ചിരുന്ന കയർ അഴിച്ചുമാറ്റിയാണ് മോഷണം നടത്തിയതെന്നും മോഷ്ടാക്കൾ ഉടൻ കടന്നുകളഞ്ഞെന്നും ഡ്രൈവർ പറഞ്ഞു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഷഹീദ് പാതയിലെ ഗതാഗതക്കുരുക്ക് മുതലാക്കി പുലർച്ചെ 12.30ക്കും ഒന്നിനും ഇടയിലായിരുന്നു മോഷണം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികളെ ഉടൻ പിടികൂടുമെന്നും ഡി.സി.പി അമിത് കുമാർ പറഞ്ഞു. 'മിറാഷ് യുദ്ധവിമാനത്തിന്‍റെ അഞ്ച് ടയറുകൾ ലഖ്നോ എയർബേസിൽനിന്ന് അജ്മീറിലേക്ക് അയച്ചിരുന്നു. അതിൽ ഒരു ടയർ നഷ്ടമായി. അേന്വഷണം തുടരുകയാണ്' -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.