മുംബൈ: യാത്രക്കിടെ ഫോണിൽ സുഹൃത്തുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ് ങളെ കുറിച്ച് സംസാരിച്ച യുവകവിയെ ഉബർ ഡ്രൈവർ പൊലീസിലേൽപിച്ചു. കാലാ ഘോഡ കലാ മഹോത്സവ ത്തിൽ പങ്കെടുക്കാൻ ജയ്പൂരിൽനിന്ന് എത്തിയ ബാപ്പാദിത്യ സർക്കാറിനെയാണ് ഉബർ ഡ്രൈവ ർ രോഹിത് സിങ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
രാജ്യമാകെ ഷാഹീൻബാഗ് ആക്കുമെന്നും തീ പടർത്തുമെന്നും ബാപ്പാദിത്യ ഫോണിൽ സംസാരിക്കുന്നത് കേട്ടെന്നുപറഞ്ഞാണ് ഡ്രൈവർ പൊലീസിനെ സമീപിച്ചത്. സംഭാഷണം റെക്കോഡ് ചെയ്തത് ഡ്രൈവർ പൊലീസിന് നൽകി.
ജൂഹുവിൽനിന്ന് കുർളയിലേക്കുള്ള യാത്രക്കിടെ എ.ടി.എമ്മിൽനിന്ന് പണമെടുക്കാനെന്ന വ്യാജേന ഡ്രൈവർ സാന്താക്രൂസ് പൊലീസ് സ്റ്റേഷനു മുന്നിൽ കാർ നിർത്തുകയായിരുന്നു. രണ്ട് പൊലീസുകാർക്കൊപ്പമാണ് ഡ്രൈവർ തിരിച്ചെത്തിയത്. രണ്ട് മണിക്കൂറിലേറെ പൊലീസ് തന്നെ ചോദ്യം ചെയ്തതായി ബാപ്പാദിത്യ പറഞ്ഞു. കുറ്റകരമായ ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുന്നതായി ഉബർ അറിയിച്ചു.
പൗരത്വ നിയമത്തിന് എതിരായ ജയ്പൂർ, ഷാഹീൻബാഗ്, മുംബൈ ബാഗ് സമരങ്ങളിൽ താൻ പങ്കെടുത്തതായി ബാപ്പാദിത്യ സർക്കാർ പറഞ്ഞു. എന്തിനാണ് തന്നെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയതെന്ന് ചോദിച്ചപ്പോൾ അത് നിങ്ങളുടെ ഭാഗ്യമാണെന്നും മറ്റെവിടെക്കെങ്കിലും കൊണ്ടുപോകാൻ തനിക്ക് കഴിയുമായിരുന്നുവെന്നുമാണ് ഡ്രൈവർ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.