മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസഭ കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വിധാൻ സദനിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. വ്യാഴാഴ്ചയാണ് ഉദ്ധവ് അടക്കം ഒമ്പതു പേർ കൗൺസിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
നിയമസഭ, നിയമസഭ കൗൺസിൽ അംഗമല്ലാതിരുന്ന ഉദ്ധവിന് മുഖ്യമന്ത്രിപദത്തിൽ തുടരാൻ മേയ് 28നു മുമ്പ് ഏതെങ്കിലും സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടത് നിർബന്ധമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.