മുംബൈ: ഉദ്ധവ് താക്കറയെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന്‍റെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ട്ര ിഡൻറ് ഹോട്ടലിൽ നടന്ന മഹാരാഷ്ട്ര വികാസ് അഗാഡി എം.എൽ.എമാരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
വ്യാഴാഴ് ച വൈകിട്ട് അഞ്ചരക്ക് മുംബൈയിലെ ശിവാജി പാർക്കിൽ സഖ്യ സർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനാണ് തീരുമാനം. മഹാസഖ്യം 20 വർഷം മഹാരാഷ്ട്ര ഭരിക്കുമെന്ന് യോഗത്തിൽ എൻ.സി.പി അധ്യക്ഷൻ ശരത് പവാർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും സഖ്യം നേതാക്കൾ അറിയിച്ചു.
സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകാൻ കഴിയുമെന്ന് സ്വപ്നം കണ്ടിട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ഉദ്ധവ് താക്കറെ പറഞ്ഞു. സോണിയ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾക്ക് നന്ദിയറിയിക്കുന്നു. ഫട്നാവിസിെൻറ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയ്യാറാണ്. നുണകൾ ഹിന്ദുത്വത്തിെൻറ ഭാഗമല്ല. സംസ്ഥാനത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവേന്ദ്ര ഫട്നാവിസ് സർക്കാർ രാജിവെച്ചതോടെയാണ് മഹാരാഷ്ട്രയിൽ സഖ്യ സർക്കാറിെൻറ ഭരണത്തിന് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.