മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ ശബ്ദരേഖ ശിവസേന മേധാവി ഉദ്ധവ് താക്കറെ പുറത്തുവിട്ടു. തിങ്കളാഴ്ച പൽഘർ ലോക്സഭ മണ്ഡലത്തിേലക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കാൻ എന്തു മാർഗവും സ്വീകരിക്കാമെന്ന് അണികളോട് ഫഡ്നാവിസ് ആഹ്വാനം ചെയ്യുന്നതാണ് വിഡിയോ.
ശനിയാഴ്ച പരസ്യപ്രചാരണം അവസാനിക്കുന്നതിന് തലേന്ന് പൽഘറിൽ നടന്ന റാലിയിലാണ് ഉദ്ധവ് പരസ്യമായി രേഖ പുറത്തുവിട്ടത്. എന്നാൽ, ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ശരിയായ പൂർണ രൂപം ഉടൻ പുറത്തുവിടുമെന്നും ബി.ജെ.പി പ്രതികരിച്ചു.
‘നാം വെറുതെ ഇരിക്കരുത്. ബി.ജെ.പി എന്താണെന്ന് കാണിച്ചുകൊടുക്കുന്ന വലിയ ആക്രമണംതന്നെ നാം നടത്തണം. ഇൗ തെരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ ‘വിലപേശൽ, പണം, ശിക്ഷ, ഭിന്നതസൃഷ്ടിക്കൽ’ എന്നിവകൊണ്ട് അതേ നാണയത്തിൽതന്നെ അവർക്ക് മറുപടി നൽകണം. നിങ്ങൾക്കു പിന്തുണയുമായി ഞാനുണ്ട്’- ഫഡ്നാവിസിെൻറ വാക്കുകൾ. മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്ന് ശിവസേന തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.