മുബൈ: അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ് നൽകിയിരുന്നില്ലെന്ന് വെളിപ്പെടുത്തി ശിവസേന. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നിരവധി തവണ പാർട്ടി നേതാവ് ഉദ്ദവ് താക്കറെയെ വിളിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം സംസാരിക്കുകയോ ഒരുതരത്തിലുള്ള ഉറപ്പു നൽകാനോ തയാറായിരുന്നില്ലെന്നും ശിവസേന നേതാവ് വെളിപ്പെടുത്തി.
‘അവിശ്വാസ പ്രമേയത്തിെൻറ രണ്ടു ദിവസം മുമ്പ് അമിത് ഷാ നിരവധി തവണ താക്കറെയെ വിളിച്ചുവെന്നത് ശരിയാണ്. അഞ്ചു തവണയോളം ഫോണിൽ ബന്ധപ്പെടാൻ ബി.ജെ.പി അധ്യക്ഷൻ ശ്രമിച്ചിരുന്നു. ഒരു തവണ പാർലമെൻററി കമ്മറ്റി ഒാഫീസിൽ നിന്നാണ് വിളിച്ചത്. എന്നാൽ ഉദ്ദവ് താക്കറെ ഫോൺ കാൾ സ്വീകരിക്കുകയോ അദ്ദേഹവുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ശിവസേന വൃത്തങ്ങൾ അറിയിച്ചു.
ശിവസേനയുടെ സാമ്നയുടെ മുഖപ്രസംഗത്തിലും കേന്ദ്രസർക്കാറിനെതിരെ ശക്തമായ വിമർശനമാണ് ഉയർത്തിയത്. ‘ബി.ജെ.പി എണ്ണം തികച്ചിരിക്കുന്നു. അവിശ്വാസപ്രമേയത്തിന് സർക്കാറിനെ താഴെയിറക്കാൻ കഴിഞ്ഞില്ല. സർക്കാറിന് വീണ്ടും പബ്ലിസിറ്റിയുണ്ടാവുകയാണ് ചെയ്തത്. പാർട്ടി ഭൂരിപക്ഷം നേടിയിരിക്കുന്നത് പണമൊഴുക്കികൊണ്ടാണ്. പണം, ആൾബലം, വോട്ടിങ് മെഷീനിലെ തിരിമറി എന്നിവയാണ് ബി.ജെ.പിയുടെ വിജയമന്ത്രം. രാജ്യത്ത് വ്യാജ ജനാധിപത്യമാണ് പുലരുന്നതെന്നും’ സാമ്നയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
അവിശ്വാസപ്രമേയത്തിൽ കേന്ദ്രസർക്കാറിനെ പിന്തുണക്കാമെന്ന് ശിവസേന ഉറപ്പു നൽകിയിട്ടും വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.