മുംബൈ: ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലെ ശിവസേന പക്ഷത്തിന് ബോംബെ ഹൈകോടതിയുടെ അനുമതി. ശിവസേനയിലെ ഏക്നാഥ് ഷിൻഡെയുടെ വിമതപക്ഷത്തിന് വിധി വൻ തിരിച്ചടിയായി.
ശിവാജി പാർക്കിലെ ദസറ റാലിക്ക് ഇരുപക്ഷത്തിനും മുംബൈ നഗരസഭ അനുമതി നിഷേധിച്ചിരുന്നു. നഗരസഭയുടെ വിലക്കിനെതിരെ ബോംബെ ഹൈകോടതിയെ സമീപിക്കുകയും ഉദ്ദവ് പക്ഷം അനുമതി നേടിയെടുക്കുകയുമായിരുന്നു. ജുഡീഷ്യറിയിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കപ്പെട്ടുവെന്ന് വിധിയെ സ്വാഗതം ചെയ്ത് ഉദ്ദവ് വിഭാഗം പ്രതികരിച്ചു.
പാർട്ടിയുടെ നിലപാടും നയങ്ങളും പ്രഖ്യാപിക്കുന്ന ദസറ റാലി 1966 മുതൽ ശിവാജി പാർക്കിലാണ് നടക്കുന്നത്. പാർട്ടി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞതോടെ ഇത്തവണത്തെ ദസറ റാലിക്ക് ശിവസേന പ്രവർത്തകർ ഏറെ പ്രധാന്യം കൽപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.