മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി - ശിവസേന തർക്കം തുടരുന്നതിനിടെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും ഫോണില്‍ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. പവാറിനെ കാണാന്‍ചെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിെൻറ ഫോണിലാണ് പവാറും ഉദ്ധവും ചര്‍ച്ച നടത്തിയത്. ബി.ജെ.പിയെ ഒഴിവാക്കി സര്‍ക്കാറുണ്ടാക്കാൻ ഏത് തരം സഹായമാണുണ്ടാകുക എന്നത്രെ ഉദ്ധവ് ആരാഞ്ഞത്.
വ്യാഴാഴ്ച രാത്രി നടത്തിയ ഫോൺ ചർച്ചക്കു പിന്നാലെ അശോക് ചവാന്, പാർട്ടി മഹാരാഷ്ട്ര അധ്യക്ഷന്‍ ബാലസാഹെബ് തൊറാട്ട് തുടങ്ങിയ നേതാക്കള്‍ വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയെ കാണുകയും ചെയ്തു.
ഏഴിനകം സർക്കാർ രൂപവത്കരിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം -ബി.ജെ.പി
മുംബൈ: മഹാരാഷ്ട്രയിൽ നവംബർ ഏഴിനകം സർക്കാർ രൂപവത്കരിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം നിലവിൽ വരുമെന്ന് ബി.ജെ.പി നേതാവും ധനമന്ത്രിയുമായ സുധീര്‍ മുങ്കന്‍തിവാര്‍. നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് എട്ട് ദിവസം കഴിഞ്ഞിട്ടും സർക്കാർ രൂപവത്കരണം പ്രതിസന്ധിയിൽ തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ എട്ടിന് അവസാനിക്കുകയാണ്.
ദീപാവലി ആഘോഷങ്ങളുടെ തിരക്ക് കാരണമാണ് ബി.ജെ.പിക്കും ശിവസേനക്കും കൂടുതൽ ചർച്ചകൾ നടത്താൻ സാധിക്കാതെ വന്നത്. വരും ദിവസങ്ങളിൽ ശിവസേനയുമായി ചർച്ച തുടരും. ബി.ജെ.പിയും ശിവസേനയും നയിക്കുന്ന മഹാസഖ്യത്തിന് വേണ്ടിയാണ് ജനം തെരഞ്ഞെടുപ്പിൽ വിധിയെഴുതിയത്. ഫെവികോളിനേക്കാളും അംബുജ സിമന്‍റിനേക്കാളും ശക്തമാണ് സഖ്യമെന്നും മന്ത്രി പറഞ്ഞു.
രണ്ടരവർഷക്കാലം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ നിലപാടാണ് സർക്കാർ രൂപവത്കരണത്തിലെ പ്രതിസന്ധി. സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം ഇടപെടുമെന്നും സുധീർ മുങ്കൻതിവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.