മുംബൈ: ശിവസേനയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള നിയമ യുദ്ധത്തിൽ തോറ്റതോടെ, ഷിൻഡെ വിഭാഗത്തോട് ഇന്റർനെറ്റിൽ പുതിയ യുദ്ധം ആരംഭിച്ച് ഉദ്ധവ് താക്കറെ വിഭാഗം.
ശിവസേന.ഇൻ എന്ന ശിവസേനയുടെ വെബ്സൈറ്റ് ഡിലീറ്റ് ചെയ്യുകയും ട്വിറ്റർ പ്രൊഫൈൽ നെയിം ശിവസോ -ഉദ്ധവ് ബാലസാഹെബ് താക്കറെ എന്നാക്കി മാറ്റുകയും ചെയ്തു. പ്രൊഫൈൽനെയിം മറ്റിയതോടെ, ട്വറ്ററിന്റെ വെരിഫിക്കേഷൻമാർക്കായിരുന്ന ബ്ലൂ ടിക്ക് നഷ്ടമായി.
ശിവസേനയുടെ വെബ്സൈറ്റ് ഇപ്പോൾ ലഭ്യമല്ല എങ്കിലും ട്വിറ്റർ പ്രൊഫൈലിൽ ലിങ്ക് പരാമർശിച്ചിട്ടുണ്ട്.
കൂടാതെ, പേരും ചിഹ്നവും തിരിച്ചു കിട്ടാനുള്ള നിയമ പോരാട്ടം തുടരാനും ഉദ്ധവ് താക്കറെ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.