കർണാട-മഹാരാഷ്ട്ര അതിർത്തി തർക്കം; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സഞ്ജയ് റാവുത്ത്

ന്യൂഡൽഹി: കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കത്തിന് പരിഹാരം കാണാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് (ഉദ്ധവ് പക്ഷം) സഞ്ജയ് റാവുത്ത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും എന്നാൽ കർണാട-മഹാരാഷ്ട്ര അതിർത്തി തർക്കത്തിന് നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് മോദിക്കെതിരെ സഞ്ജയ് റാവുത്ത് ആഞ്ഞടിച്ചത്.

സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ കർണാടകയുടെ ഭാഗമായ ബെളഗാവിലേയും സമീപ പ്രദേശങ്ങളിലെയും മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ നീണ്ട പോരാട്ടത്തെ തകർക്കാൻ കഴിയില്ലെന്നും ലേഖനത്തിൽ പറയുന്നു. 70വർഷമായി തുടരുന്ന തർക്കത്തിന് പാർലമെന്‍റിനും പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും മഹാരാഷ്ട്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. 1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതു മുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കമുണ്ട്. ബെളഗാവിയിൽ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്.

Tags:    
News Summary - Uddhav’s Shiv Sena slams Modi on Maharashtra-Karnataka boundary row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.