ന്യൂഡൽഹി: യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ (യു.ജി.സി) ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. രണ്ടു ദിവസത്തിനിടെ ഹാക്ക് ചെയ്യുന്ന രാജ്യത്തെ മൂന്നാമത്തെ പ്രമുഖ ട്വിറ്റർ അക്കൗണ്ടാണിത്.
കഴിഞ്ഞദിവസം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നു. അജ്ഞാതരായ നിരവധി വ്യക്തികളെ ടാഗ് ചെയ്ത് അപ്രസക്തമായ ട്വീറ്റുകളുടെ ഒരു നീണ്ട നിര അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം ശ്രദ്ധയിൽപെടുന്നത്.
യു.ജി.യുടെ ലോഗോ മാറ്റി പ്രൊഫൈൽ ഫോട്ടോയായി ഒരു കാർട്ടൂണിസ്റ്റിന്‍റെ ചിത്രമാണ് നൽകിയത്. @യു.ജി.സി_ഇന്ത്യ എന്ന യൂസർനേമിലുള്ള ട്വിറ്റർ ഹാൻഡിലാണ് ഹാക്ക് ചെയ്തത്. 2,96,000 ഫോളോവേഴ്സുള്ള അക്കൗണ്ട് യു.ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.