ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനൊരുങ്ങി യു.കെ

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുമായി യു.കെ. ചെലവ്​ കൂടുതലുള്ള പി.സി.ആർ ടെസ്റ്റ്​ ഇനി മുതൽ ആവശ്യമുണ്ടാവില്ലെന്നാണ്​ സൂചന. നിലവിലുള്ള സംവിധാനത്തിൽ അഴിച്ചുപണിക്ക്​ യു.കെ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​.

ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങൾക്ക്​ ക്വാറന്‍റീൻ നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്നാണ്​ സൂചന. ഇന്ത്യ നിലവിൽ അംബർ ലിസ്റ്റിലാണ്​. ഇതിനൊപ്പം യു.കെയിൽ നിന്ന്​ പി.സി.ആർ ടെസ്റ്റ്​ വേണമെന്ന നിബന്ധനയും നീക്കുമെന്നാണ്​ റിപ്പോർട്ട്​.

ഒക്​ടോബർ ഒന്ന്​ മുതൽ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിക്കുക. എന്നാൽ, ഇതുസംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ യു.കെ പുറത്ത്​ വിട്ടിട്ടില്ല.

Tags:    
News Summary - UK likely to relax travel rules for Indians, but no clarity on vaccine recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.