ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് ഇന്ദനമേകിയത് കൊറോണ വൈറസിെൻറ യു.കെ വകഭേദമായിരിക്കാമെന്ന് നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) തലവൻ സുജീത് സിങ്. ഡൽഹിയിലെ കോവിഡിെൻറ വ്യാപനം മാർച്ച് മാസത്തിലെ രണ്ടാം ആഴ്ച്ചയിൽ നിന്ന് അവസാന ആഴ്ച്ചയിലേക്ക് എത്തുേമ്പാഴേക്കും ഇരട്ടിയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.കെ വകഭേദവും ജനിതക മാറ്റം വന്ന B.1.617 എന്ന വിഭാഗം കോവിഡ് വൈറസുകളാണ് നിലവിൽ ഡൽഹിയിൽ പ്രധാനമായും ഉള്ളത്. പഞ്ചാബിൽ കൊറോണ വൈറസിെൻറ യു.കെ വകഭേദവും മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും B.1.617 എന്ന വകഭേദം 50 ശതമാനത്തിലധികം അനുപാതത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'ജീനോം സീക്വൻസിങ് ഓഫ് സാർസ്-കോവ് -19' എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു സുജീത് സിങ്.
ഡൽഹിയിൽ മാർച്ച് രണ്ടാം വാരത്തിൽ 28 ശതമാനം സാമ്പിളുകളിൽ യു.കെ വകഭേദം കണ്ടെത്തിയിരുന്നു. മാസത്തിെൻറ അവസാന ആഴ്ചയിൽ 50 ശതമാനം സാമ്പിളുകളിലും ആ വകഭേദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഡൽഹിയിലെ ഇപ്പോഴത്തെ കോവിഡിെൻറ കുതിച്ചു ചാട്ടം ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന വൈറസിെൻറ വകഭേദവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായും എൻ.സി.ഡി.സി തലവൻ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.