ന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാട്, ഇന്ത്യക്കാരെ ഒഴിപ്പിക്കൽ എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങൾ വർധിച്ചതിനിടയിൽ ഇതേക്കുറിച്ച് പാർലമെന്റ് സമിതി അംഗങ്ങളോട് വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. വിയോജിപ്പുകൾ നിലനിൽക്കെതന്നെ, നിർണായക ഘട്ടത്തിലെ സർക്കാർ നടപടികൾക്ക് വിവിധ പാർട്ടികളുടെ എം.പിമാർ പിന്തുണ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട കൂടിയാലോചന സമിതിയിൽ 21 അംഗങ്ങളാണുള്ളത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം ആറു പാർട്ടികളിലെ ഒമ്പതു പേരാണ് യോഗത്തിൽ പങ്കെടുത്തത്.
വിഷയത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി സർക്കാറിനെ പിന്തുണക്കുന്നതായി യോഗത്തിനുശേഷം കോൺഗ്രസിലെ ശശി തരൂർ വിശദീകരിച്ചു. സാഹചര്യങ്ങളെക്കുറിച്ച് മന്ത്രി വിശദമായി വിശദീകരിച്ചുവെന്നും ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഈ വികാരത്തോടെയാണ് വിദേശ നയം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന അഭിപ്രായവും തരൂർ ട്വിറ്ററിൽ പങ്കുവെച്ചു. ദേശീയതാൽപര്യമുള്ള വിഷയങ്ങളിൽ പ്രാഥമികമായി നാം ഇന്ത്യക്കാരാണെന്ന മനോഭാവത്തോടെ തുറന്ന ചർച്ചകളാണ് നടന്നത്. മെച്ചപ്പെട്ട യോഗമാണ് നടന്നതെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി പറഞ്ഞു.
സാഹചര്യങ്ങൾ സർക്കാർ വിശദീകരിച്ചതായി വൈ.എസ്.ആർ കോൺഗ്രസിലെ ബീസേതി വെങ്കട്ട സത്യവതിയും പറഞ്ഞു. യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെ അടുത്ത ഏതാനും ദിവസത്തിനകം ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം യോഗത്തിന് ഉറപ്പുനൽക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.