രാമക്ഷേത്രത്തിൻെറ ഭൂമിപൂജക്ക്​ അദ്വാനിക്കും ജോഷിക്കും ക്ഷണമില്ല

ന്യൂഡൽഹി: ആഗസ്​റ്റ്​ അഞ്ചിന്​ നടക്കുന്ന രാമക്ഷേത്രത്തിൻെറ ഭൂമി പുജക്ക് മുതിർന്ന​ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും ക്ഷണമില്ല. എൻ.ഡി.ടി.വിയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ, മുൻ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനേയും ചടങ്ങിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​. ആഗസ്​റ്റ്​ അഞ്ചിനാണ്​ അയോധ്യയിൽ രാമക്ഷേത്രത്തിൻെറ ഭൂമിപൂജ നടക്കുന്നത്​.

അതേസമയം, ബാബറി മസ്​ജിദിൻെറ തകർച്ചയിൽ കുറ്റബോധമില്ലെന്ന്​ ബി.ജെ.പി നേതാവ്​ ഉമാഭാരതി പറഞ്ഞു. അതിനുള്ള വില ഞങ്ങൾ കൊടുത്തു കഴിഞ്ഞു. ആഗസ്​റ്റ്​ അഞ്ചിന്​ നടക്കുന്ന ഭൂമിപൂജയിൽ പ​​ങ്കെടുക്കും. കേസിൽ കോടതി മുമ്പാകെ താൻ മൊഴി നൽകിയിട്ടുണ്ട്​. സത്യം മാത്രമാണ്​ കോടതിയിൽ പറഞ്ഞത്​. കോടതിയുടെ വിധി എന്തായാലും തനിക്ക്​ പ്രശ്​നമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബാബറി മസ്​ജിദ്​ തകർച്ചയുടെ ഗൂഢാലോചന കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും പ്രതികളാണ്​. കഴിഞ്ഞയാഴ്​ചയാണ്​ പ്രതിയായ അദ്വാനി വിഡിയോ കോൺഫറൻസിലൂടെ കേസിൻെറ വിചാരണ നടപടികളിൽ പ​ങ്കെടുത്തത്​ . 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.